റാമല്ല: ഫലസ്തീന് നൽകേണ്ട 13.8 കോടി (984 കോടി രൂപ) ഡോളറിെൻറ നികുതിപ്പണം തടഞ്ഞുവെച്ച ് ഇസ്രായേലിെൻറ ക്രൂരത. രാജ്യം ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റിയുടെ പേരിൽ ഇസ്രായേൽ പിരിക്കുന്ന തുകയാണ് നിഷേധിക്കുന്നത്. 1994ലെ സാമ്പത്തിക ധാരണപ്രകാരം കൃത്യമായ ഇടവേളകളിൽ കൈമാറിവന്ന തുകയാണിത്. ഇസ്രായേൽ അകാരണമായി തടവിൽ പാർപ്പിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും ഫലസ്തീൻ സർക്കാർ പ്രതിമാസം നൽകുന്ന തുക തടഞ്ഞുവെക്കുകയാണെന്നാണ് ഇസ്രായേൽ വിശദീകരണം.
യു.എൻ അഭയാർഥി സംഘടനക്ക് നൽകിവന്ന ഫണ്ട് യു.എസ് തടഞ്ഞുവെച്ചത് ഫലസ്തീനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിർമാണമേഖല മാത്രമല്ല, ഭക്ഷ്യവിതരണം പോലും യു.എൻ സംഘടന ഇതോടെ നിർത്തിവെച്ചു. ഇതിനു പിന്നാലെയാണ് ഫലസ്തീൻ സമ്പദ്വ്യവസ്ഥയുടെ നെട്ടല്ലായ നികുതിപ്പണം ഇസ്രായേൽ തടഞ്ഞുവെക്കുന്നത്. പുതിയ തീരുമാനം മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ രാജ്യം ഒരുക്കമാണെന്ന് ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദുല്ല പറഞ്ഞു.
ഇസ്രായേൽ ജയിലുകളിൽ കഴിയുന്നവരുടെ കുടുംബങ്ങളെ സഹായിച്ചാൽ സഹായം റദ്ദാക്കാൻ വ്യവസ്ഥചെയ്ത് നേരത്തെ ഇസ്രായേൽ സർക്കാർ നിയമം നിർമിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് തീരുമാനം. അതേസമയം, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകൻ ജാരിദ് കുഷ്നറുടെ മധ്യസ്ഥതയിൽ തയാറാക്കിയ പശ്ചിമേഷ്യ സമാധാന കരാർ പ്രഖ്യാപിക്കുന്നതിെൻറ മുന്നോടിയായാണ് നീക്കമെന്ന് ആരോപണമുണ്ട്. പരമാവധി സമ്മർദം ചെലുത്തി കടുത്ത വ്യവസ്ഥകൾക്ക് ഫലസ്തീനികളെ സമ്മതിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.